KeralaLatest

പത്ത് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയ മാതാപിതാക്കള്‍ക്ക് ദാരുണാന്ത്യം

“Manju”

ഹമാസ് ആക്രമണം: പത്ത് മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയ  മാതാപിതാക്കൾക്ക് ദാരുണാന്ത്യം|Israeli Couple Heroically Die Trying to Save  Ten-Month-Old ...

ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ വീടിനുള്ളില്‍ വെച്ച്‌ ദമ്പതികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇറ്റായ്ഹദര്‍ ബെര്‍ഡിചെവ്‌സ്‌കി ദമ്പതികളാണ് കൊല്ലപ്പെട്ടത്.

തോക്ക്ധാരികളായ ആക്രമികള്‍ തങ്ങളുടെ വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ഉടന്‍ തന്നെ അവര്‍ കുഞ്ഞുങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഹമാസ് പോരാളികള്‍ വീട് തകര്‍ക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബായിരുന്നു ഇത്.

കൊല്ലപ്പെടുന്നതിന് അവസാന നിമിഷം വരെ ഇവര്‍ ഹമാസ് പോരാളികളോട് പോരാടി. ഇവരുടെ മരണശേഷം ഏകദേശം 14 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞുങ്ങളെ അടിയന്തര സേനാപ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു,

തകര്‍ന്നുപോയ ഈ കുടുംബത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി സമര്‍പ്പിക്കുന്നു. തീവ്രവാദത്തെ ഇല്ലാതാക്കാനും പൗരന്‍മാരെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും,’ ഇസ്രായേല്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇറ്റായ്ഹദര്‍ ദമ്പതികളെ പോലെ നിരവധി പേരാണ് ഹമാസിന്റെ ആക്രമണത്തിനിരയായത്. ആക്രണമത്തില്‍ തിരിച്ചടിച്ച്‌ ഇസ്രായേല്‍ സജീവമാണ്.

അതേസമയം യുഎസ് പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിന്‍ വെള്ളിയാഴ്ചയോടെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ആന്റണി ബ്ലിങ്കണ്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അമേരിക്കയുടെ എല്ലാ പിന്തുണയും ഇസ്രായേലിന് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രായേല്‍ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഫ്രഞ്ച് ഗവണ്‍മെന്റ് നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന വിദേശ പൗരന്മാരെ വ്യവസ്ഥാപിതമായി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇസ്രയേല്‍ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് യഹൂദവിരുദ്ധത വര്‍ദ്ധിക്കുമെന്ന് യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

കഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവില്‍ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. പലസ്തീന്‍ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Related Articles

Back to top button