India

ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ്​ ഉടൻ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ്​ പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനപ്പെടുമെന്ന് റെയിൽവെ അറിയിച്ചു.

നിലവിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കായി സർവിസ്​ നടത്തുന്ന ശ്രമിക്​ ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഈ ട്രെയിനുകളുടെ ഓൺലൈൻ ബുക്കിങ്​ ഉടൻ ആരംഭിക്കും.

നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ്​ മരവിപ്പിച്ചാണ്​ ജൂൺ ഒന്നു മുതൽ  ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​.

Related Articles

Check Also
Close
Back to top button