മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. പുതുതായി നിര്‍മിച്ച സ്റ്റേഷന്റെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. 845 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. ആധുനിക സൗകര്യങ്ങളോടെ ആണ് സ്റ്റേഷന് ഒരുക്കിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമ മുറികള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. 2.95 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
Related Articles
ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു കോൺഗ്രസ്സ്
June 29, 2020 6:28 PM
ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്തും
February 9, 2021 11:04 AM
Check Also
Close
-
കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടം;മരണം 2 ആയിNovember 11, 2021 4:00 PM