KeralaLatest

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം എസ് ഗില്‍ അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി : മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ സിംഗ് ഗില്‍ ( എം.എസ്. ഗില്‍) അന്തരിച്ചു. 86 വയസായിരുന്നു. സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകിട്ട് മൂന്നിന് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യയും മൂന്നു പെണ്‍മക്കളുമുണ്ട്.
1996 ഡിസംബര്‍ മുതല്‍ 2001 ജൂണ്‍ വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു.
വിരമിച്ച ശേല്‍ം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് രാജ്യസഭയില്‍ എത്തി. 2004 മുതല്‍ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ല്‍ യു,പി.എ സര്‍ക്കാരില്‍ യുവജന കാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി. രാഷ്ട്രീയത്തില്‍ ചേരുന്ന ആദ്യ മുൻ സി.ഇ.സി കൂടിയായിരുന്നു അദ്ദേഹം.
ശിരോമണി അകാലിദള്‍ തലവൻ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലും സേവനം അനുഷ്ഠിച്ചു. രാജ്യം അദ്ദേഹത്തെ പദ്‌മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
ഗില്ലിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖാ‌ര്‍ഗെ, പ‌ഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു

Related Articles

Back to top button