InternationalLatest

ആദ്യം കശ്മീരും പിന്നെ ഹിന്ദുസ്ഥാനും പിടിച്ചടക്കും ; മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍

“Manju”

ആദ്യം കശ്മീരും പിന്നെ ഹിന്ദുസ്ഥാനും പിടിച്ചടക്കും; ഖസ്വ ഇ ഹിന്ദിന് ആഹ്വാനം  ചെയ്ത് ശുഐബ് അക്തര്‍

ശ്രീജ.എസ്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്ന് അക്തര്‍ പറയുന്നു. അക്തര്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്നാണ് അക്തര്‍ വീഡിയോയില്‍ പറയുന്നത്. ഖസ്വ ഇ ഹിന്ദ് ഉണ്ടാകുമെന്ന് തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടെന്നും അതിനാല്‍ ആദ്യ ലക്ഷ്യം കശ്മീരാണെന്നും അക്തര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തിനു വേണ്ടി ഇന്ത്യയെ എല്ലാ വശങ്ങളില്‍ നിന്നും കീഴ്‌പ്പെടുത്തും. ഇതോടെ ഇന്ത്യ എന്നത് അതിര്‍ത്തികളില്ലാത്ത രാജ്യമായി മാറുമെന്നും അക്തര്‍ ഒരു പാക് മാദ്ധ്യമത്തോട് പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ ഉയര്‍ത്തിക്കാട്ടുന്ന ആശയമാണ് ഖസ്വ ഇ ഹിന്ദ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയെ പിടിച്ചടക്കുക എന്നതാണ് ഖസ്വ ഇ ഹിന്ദ് അര്‍ത്ഥമാക്കുന്നത്. പാകിസ്ഥാന്റെ പ്രമുഖനായ ഒരു വ്യക്തി തന്നെ ഇത്തരത്തില്‍ പരസ്യമായി ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തുമ്ബോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ഇന്ത്യന്‍ ജനത ഒന്നടങ്കം പറയുന്നു.

Related Articles

Back to top button