IndiaLatest

ടിക്കറ്റ് എടുത്തു അരമണിക്കൂറിനുള്ളിൽ ഒന്നാം സമ്മാനം

“Manju”

അഞ്ചൽ • നറുക്കെടുപ്പിന്റെ അരമണിക്കൂർ മുൻപ് എടുത്ത ടിക്കറ്റിൽ തമിഴ്നാട് സ്വദേശിക്ക് കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇടമുളയ്ക്കലിലെ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശി മാതേഷ് (27) ആണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത മാതേഷ് ഏഴു വർഷത്തിലധികമായി അഞ്ചലിൽ തുണിത്തരങ്ങൾ തവണവ്യവസ്ഥയിൽ വിറ്റും മറ്റു ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്.

ഭാര്യ ശ്രീകലയും കൂടെയുണ്ട്. കഴിഞ്ഞ ദിവസം ചന്തമുക്കിലെ ലോട്ടറിക്കടയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. രണ്ടു ടിക്കറ്റുകളെടുത്തതിൽ ഒന്നിനാണ് ഒന്നാം സമ്മാനം. കുറച്ചു സ്ഥലം വാങ്ങി, അവിടെയൊരു വീടുവയ്ക്കണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ആദ്യം അതു നടക്കട്ടെയെന്നും ബാക്കിയുള്ളതെല്ലാം പിന്നീട് ആലോചിക്കാമെന്നും ഇരുവരും പറഞ്ഞു. ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.

Related Articles

Back to top button