Thrissur

സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ എട്ടാംക്ലാസ് മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 7,8,9 എന്നീ ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, പ്ലസ്ടു, ഐ.ടി.ഐ, ഐ.ടി.സി.എഞ്ചി.ഡിപ്ലോമ, ടി.ടി.സി തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം. ഡിഗ്രി, എച്ച്.ഡി.സി, നഴ്്‌സിംഗ്, ഡിഫാം തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം. പോസ്റ്റ് ഗ്രാജുവേഷന്‍, ത്രിവത്സര എല്‍.എല്‍.ബി, ബി.എഡ് തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ ഡിഗ്രി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 8 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ യോഗ്യതാ പരീക്ഷയ്ക്ക് 70% മാര്‍ക്ക് ലഭിച്ചവരെയും പ്ലസ്ടു ക്ലാസിന് മുകളില്‍ പഠിക്കുന്ന കുട്ടികളില്‍ യോഗ്യതാ പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരെയും മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുകയുള്ളു.
തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍/ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2020-21 അദ്ധ്യയന വര്‍ഷം ഏത് ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നും ലഭിക്കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റും മറ്റ് സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും.
അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31. നിര്‍ദ്ദിഷ്ട മാതൃകയില്‍ അല്ലാത്തതും മതിയായ രേഖകള്‍ ഉള്‍പ്പെടുത്താത്തതും അപൂര്‍ണ്ണവുമായ അപേക്ഷകള്‍ നിരസിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.

Related Articles

Back to top button