IndiaLatest

നമോ ഭാരത് ട്രെയിൻ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം

“Manju”

ലക്‌നൗ: ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണല്‍ ട്രെയിൻ സര്‍വ്വീസാണിത്. ഇത് രാജ്യത്തിനാകെ ചരിത്ര നിമിഷമാണെന്നാണ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിശേഷിപ്പിച്ചത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഇത് രാജ്യത്തിനാകെ ഒരു ചരിത്ര നിമിഷമാണ്. ഇന്ന് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിൻ സര്‍വീസ് കൂടിയായ നമോ ഭാരത് ട്രെയിൻ രാജ്യത്തിന് സമര്‍പ്പിക്കുന്നു. നാല് വര്‍ഷം മുമ്പ് ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ കോറിഡോര്‍ പദ്ധതിയുടെ തറക്കല്ലിടല്‍ നടത്തിയിരുന്നു. ഇന്ന് ഉത്തര്‍പ്രദേശിലെ സാഹിയബാദ്, മുതല്‍ ദുഹായ് സ്റ്റേഷൻ വരെയുള്ള പാതയില്‍ നമോ ഭാരതിന്റെ സര്‍വീസ് ആരംഭിച്ചു. നേരത്തെ ഒരു കാര്യം പറഞ്ഞിരുന്നു, ഇന്നും അതുതന്നെ പറയുന്നു. “ജിസ്‌ക ശീലന്യാസ് ഹം കര്‍തേ ഹേ, ഉസ്‌ക ഉദ്ഘാടൻ ഭീ ഹം ഹീ കര്‍ത്തേ ഹേ” (ഞങ്ങള്‍ തറക്കല്ലിട്ടതിന്റെ ഉദ്ഘാടനം ഞങ്ങള്‍ തന്നെ നിര്‍വഹിക്കും)” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”

നമോ ഭാരത് ട്രെയിൻ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ്. നമോ ഭാരതിലെ ഡ്രൈവര്‍ മുതല്‍ എല്ലാ മുഴുവൻ ജീവനക്കാരും സ്ത്രീകളാണ്. ഇത് ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ട്രെയിൻ യാത്രയുടെ ബാല്യകാല ഓര്‍മ്മകളും പ്രധാനമന്ത്രി അനുസ്മരിച്ചു.

“ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നമോ ഭാരതിലെ യാത്ര ആസ്വാദിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ ബാല്യകാലം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് റെയില്‍വേയുടെ ഈ പുതിയമാറ്റം എന്നില്‍ സന്തോഷം നിറയ്‌ക്കുകയാണ്.ഈ അനുഭവം രസകരമാണ്. നവരാത്രി കാലത്ത് മംഗള കര്‍മ്മങ്ങള്‍ ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ട്. ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് ട്രെയിനിന് ഇന്ന് മാ കാര്‍ത്യായനിയുടെ അനുഗ്രഹം ലഭിച്ചു.”പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത് ഞങ്ങള്‍ക്ക് ലഭിച്ച നവരാത്രിസമ്മാനമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ അങ്ങയുടെ നേതൃത്വത്തില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിമാനത്താവളത്തിന്റെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നു, വന്ദേഭാരത് പുതിയ ഇന്ത്യയുടെ പ്രതീകമാണ്. ഇപ്പോഴിതാ റീജിയണല്‍ റാപ്പിഡ് ട്രെയിൻ സര്‍വീസ് (ആര്‍ആര്‍ടിഎസ്) ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ സാഹിയബാദ്, ദുഹായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ” മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

Related Articles

Back to top button