IndiaLatest

തെലുങ്കാനയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ ഒന്നിന് തുറക്കും

“Manju”

ഹൈദരാബാദ്: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ തെലുങ്കാനയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ ഒന്നിനു തുറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ സംസ്ഥാനത്ത് ഇന്നുമുതല്‍ ജനജീവിതം സാധാരണനിലയിലാകും. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. മേയ് 12നാണ് ആദ്യമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കിയത്. എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button