KeralaLatest

ഉപാധികളില്ലാത്ത സഹായം,‍ ആത്മസുഖം നൽകും – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
ഗ്രെയിസ് ഹോംസ് ഉദ്ഘാടനത്തിൽ നിന്ന്

കൊട്ടാരക്കര : നമ്മള്‍ ഒരാളെ സഹായിക്കുന്നത് നമ്മള്‍ക്കും ആത്മസുഖം പകരുന്നതാണെങ്കില്‍ അതാണ് ഉപാധികളില്ലാത്ത സഹായമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. കൊട്ടാരക്കര വാളകത്ത് തറക്കല്ലിട്ട ഗ്രെയ്സ് ഹോമിന്റെ വേദിയില്‍ ആശംസപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. വാളകത്ത് എം.സി. റോഡില്‍ കണ്ണായ സ്ഥലം കണ്ടെത്തി അവിടെ ഗ്രെയ്സ് ഹോം എന്ന പദ്ധതി വിഭാവനം ചെയ്യുകയും, നിർദ്ധനരായ വീടില്ലാത്തവർക്കു് അത് നൽകുകയും ചെയ്യുക എന്ന മഹത്തായ ആശയമുൾക്കൊള്ളുന്ന ഗ്രെയ്സ് ഹോംസ് പദ്ധതിയുമായി ബന്ധപ്പെട്ട മലങ്കര സഭയുടെ പ്രവര്‍ത്തനങ്ങളെ സ്വാമി അഭിനന്ദിച്ചു. മെയ് എട്ടാംതീയതി വൈകിട്ട് നാല് മണിക്ക് നടന്ന ശിലാസ്ഥാപന കര്‍മ്മം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാന്‍ ഇക്ബാല്‍ സിംഗ് ലാല്‍ പുര, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണാബസ് , ജോസഫ് മാര്‍ ദിവാനിയോസിസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, സി.എസ്.ഐ. ടെറിടറി വിഭാഗം ലഫ്. കേണല്‍ ജോണ്‍ വില്യം പൊലിമേലല്‍ ‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കേണല്‍ ജോണ്‍ വില്യം പൊലിമേലല്‍ സദസില്‍ സ്വാമിയെ ആദരിച്ചു.

 

Related Articles

Back to top button