KeralaLatest

യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിൻ ഒഫ് ചെയ്തത്’; വിശദീകരിച്ച് പൈലറ്റ്

“Manju”

ലോസാഞ്ചലസ്: യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്ത് അപകടത്തില്‍പ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പൈലറ്റ് സംഭവസമയത്ത് മാജിക് മഷ്‌റൂം കഴിച്ചിരുന്നതായി തെളിഞ്ഞു.
കൂണ്‍ കഴിച്ചതോടെ ഇയാള്‍ക്ക് നാഡീസ്തംഭനം ഉണ്ടായതായും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. യുഎസിലെ ഒറിഗോണില്‍ നടന്ന സംഭവത്തില്‍ ജോസഫ് ഡേവിഡ് എമേഴ്സൻ (44) ആണ് അറസ്റ്റിലായത്.
സംഭവസമയം, എമേഴ്സൻ ഡ്യൂട്ടിയിലല്ലായിരുന്നു. വിമാനത്തിന്റെ കോക്‌പിറ്റിലുള്ള ജീവനക്കാര്‍ക്കുള്ള സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. വിമാനം പറന്നതോടെ ഇയാള്‍ എഞ്ചിനുകള്‍ ഓഫ് ചെയ്തു, തുടര്‍ന്ന് പിൻഭാഗത്തുള്ള എമര്‍ജൻസി എക്സിറ്റ് തുറക്കാനും ശ്രമിച്ചു. വാഷിംഗ്ടണിലെ എവറെസ്‌റ്റില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്‌ക്കുള്ള അലാസ്ക എയര്‍ലൈൻസിന്റെ വിമാനമാണ് എമേഴ്സൻ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഈ സമയം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 80യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം മനസിലാക്കിയ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തിയിരുന്നു. ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കൊലപാതക ശ്രമം, വിമാനം അപകടപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നാല്‍പ്പത് മണിക്കൂറിലേറെയായി താൻ ഉറങ്ങിയിട്ടില്ലെന്നാണ് എമേഴ്സൻ പൊലീസിനോട് പറഞ്ഞത്. മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന കൂണുകള്‍ കഴിച്ചിരുന്നു. ആദ്യമായാണ് ഇത് ഉപയോഗിക്കുന്നത്. സ്വപ്നത്തിലാണെന്നാണ് താൻ കരുതിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button