IndiaLatest

ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം

“Manju”

ഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണല്‍ അസ്ട്രോണമി സെന്റര്‍. ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്ന് ഉണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ഈ കാഴ്ച കാണാൻ സാധിക്കും.

അര്‍ധ രാത്രിയോടടുത്താണ് കാഴ്ച കൂടുതല്‍ വ്യക്തമായി ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശത്തും ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകുമെന്ന് ഐഎംഡി പൂനെയുടെ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി അനുപം കശ്യപി വ്യക്തമാക്കി.

ഗ്രഹണത്തിന്റെ അംബ്രല്‍ ഘട്ടം നാളെ പുലര്‍ച്ചെ 01:05ന് ആരംഭിച്ച്‌ 02:24 ന് അവസാനിക്കും. ഗ്രഹണം ഏകദേശം 1 മണിക്കൂര്‍ 19 മിനിറ്റ് നീണ്ടുനില്‍ക്കാനാണ് സാധ്യത. പൂര്‍ണ്ണചന്ദ്ര രാത്രികളില്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുകയും ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോള്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു.

Related Articles

Back to top button