India

വഴി തെളിഞ്ഞു ; ഇനി കാത്തിരിപ്പ് 

“Manju”

പ്രഭു സി ആർ

ചെന്നൈ : തമിഴ്നാട് ഉൾപ്പടെ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം ലോക്ഡൗണിനെത്തുടർന്നു ചെന്നൈയിൽ കുടിങ്ങിയ നൂറു കണക്കിനാളുകൾക്കു ആശ്വാസമായി .നാളെ നോർക്ക വെബ്സൈറ്റിൽ റജിസ്‌ട്രേഷൻ തുടങ്ങുമെന്ന് മുഖ്യ മന്ത്രി ഇന്നലെ പതിവു വാർത്ത സമ്മേളനത്തിലാണു അറിയിച്ചത് . മടക്കിക്കൊണ്ടുപോകുന്നതിനുള്ള മുൻഗണനാ ക്രമവും പ്രഖ്യാപിച്ചിട്ടുണ്ട് . മുൻഗണനാ പട്ടികയിലുള്ളവർക്കു ശേഷം മറ്റുള്ളവർക്കു അവസരമുണ്ടാകും . തിരിച്ചു വരുന്നവർക്കു അതിർത്തിയിൽ കർശനമായ പരിശോധനയുണ്ടാകും . രോഗലക്ഷണമുള്ളവരെ സർക്കാർ ക്വറന്റീൻ സംവിധാനത്തിലാകും .  അല്ലാത്തവർ വീടുകളിൽ ക്വറൻറിനിൽ കഴിയണം.

Related Articles

Leave a Reply

Back to top button