IndiaLatest

പുതിയ പബ്​ജി ഗെയിമെത്തി

“Manju”

ന്യൂഡല്‍ഹി: ഗെയിമര്‍മാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പബ്​ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്​ജി ന്യൂ സ്​റ്റേറ്റ്​ എന്ന പുതിയ ഗെയിമാണ്​ ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്​ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്​റ്റണ്‍ ആഗോളതലത്തില്‍ ലോഞ്ച്​ ചെയ്​തിരിക്കുന്നത്​​​.
​2020 സെപ്​റ്റംബറില്‍ ചൈനീസ്​ കമ്ബനിയായ ടെന്‍സെന്‍റിന്‍റെ കീഴിലുള്ള പബ്​ജി മൊബൈല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ​ഇതോടെ ഇന്ത്യന്‍ വിപണിക്ക്​ അ​നുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി ചൈനീസ്​ ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്​റ്റണ്‍​ ബാറ്റില്‍ഗ്രൗണ്ട്​ മൊബൈല്‍ ഇന്ത്യ (Battlegrounds Mobile India, ബി.ജി.എം.ഐ) എന്ന പേരില്‍ മറ്റൊരു ഗെയിം ലോഞ്ച്​ ചെയ്യുകയായിരുന്നു. ബി.​ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്​ഥാനമായ ടെന്‍സന്‍റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്​റ്റണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ പുതിയ പബ്​ജി ന്യൂ സ്​റ്റേറ്റ്​ വികസിപ്പിച്ചെടുത്തതില്‍ ചൈനീസ്​ കമ്ബനിക്ക്​ പങ്കില്ലെന്നാണ്​ വിവരം.
ഗൂഗ്​ള്‍ ​പ്ലേയില്‍ ഏകദേശം 1.4 ജി.ബി സൈസുള്ളതാണ്​ പബ്​ജി ന്യൂ സ്​റ്റേറ്റ്​. വിവിധ ഫോണുകളില്‍ വ്യത്യസ്​ഥ സൈസുകളിലായിരിക്കും. ആന്‍ഡ്രോയ്​ഡ്​ വേര്‍ഷന്‍ 6 അല്ലെങ്കില്‍ അതിന്​ മുകളിലുള്ള ഫോണുകളില്‍ ഗെയിം സൗജന്യമായി ഡൗണ്‍ലോഡ്​ ചെയ്യാം.
ആഗോളതലത്തില്‍ 17 ഭാഷകളില്‍ പുതിയ ഗെയിം ലഭ്യമാകുമെന്ന്​ ക്രാഫ്​റ്റണ്‍ അറിയിച്ചു. സ്​മാര്‍ട്ട്​​ഫോണ്‍ ഗെയിമര്‍മാര്‍ക്ക്​ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്​ പുതിയ പബ്​ജിയെന്നാണ്​ നിര്‍മാതാക്കളുടെ അഭിപ്രായം. പബ്​ജി പോലെ ഒരു ബാറ്റില്‍ റോയല്‍ ഗെയിം, പബ്​ജിയില്‍ ഉള്ളതുപോലെ ഇന്‍-ഗെയിം ഇവന്‍റുകളും പുതുപുത്തന്‍ ഒൗട്ട്​ഫിറ്റുകളും തോക്കും പടക്കോപ്പുകളുമെല്ലാം തന്നെ ‘പബ്​ജി ന്യൂ സ്​റ്റേറ്റിലും’ ഉണ്ടാകും.
പബ്​ജി ന്യൂ സ്​റ്റേറ്റ്​ വിശേഷങ്ങള്‍
പബ്​ജി മൊബൈല്‍, ബി.ജി.എം.ഐ, കോള്‍ ഒാഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകള്‍ പിന്തുടര്‍ന്നുപോരുന്ന ബാറ്റില്‍ റോയല്‍ ഫോര്‍മാറ്റിലുള്ള ഗെയിമാണ്​ പബ്​ജി ന്യൂ സ്​റ്റേറ്റും. എന്നാല്‍, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെന്‍റുകളുമാണ്​ മറ്റ്​ ഗെയിമുകളുമായി ക്രാഫ്​റ്റണ്‍ നിര്‍മിച്ച ന്യൂസ്​റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്​.
2051-ലാണ്​ ഗെയിം സജ്ജീകരിച്ചിരിക്കുന്നത്​. ഗെയിമേഴ്​സിന്​ ആസ്വദിക്കാനായി മൂന്ന്​ പതിറ്റാണ്ടിന്​ ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നല്‍കിയിട്ടുണ്ട്​. പബ്​ജി ​മൊബൈലില്‍ നേരത്തെയുണ്ടായിരുന്ന എറാങ്കല്‍ (Erangel) എന്ന മാപ്പിനോട്​ സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ്​ സൗകര്യങ്ങളും നിറച്ച്‌​ ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്​.

Related Articles

Back to top button