IndiaKeralaLatest

ജനനി ശാലിനി ജ്ഞാന തപസ്വിനിയ്ക്ക് ജെ.എന്‍.യു.വില്‍ സ്വീകരണം

“Manju”
ജെ.എന്‍.യു.വില്‍ ജനനി ശാലിനി ജ്ഞാനതപസ്വിനി ഫിനാന്‍സ് കണ്‍ട്രോളര്‍ ഡോ. സുമന്‍ കുമാറിനും മറ്റ് സ്റ്റാഫ് പ്രതിനിധികള്‍ സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി എന്നിവര്‍ക്കൊപ്പം.

ന്യൂഡല്‍ഹി : ജനനി ശാലിനി ജ്ഞാനതപസ്വിനിയ്ക്ക് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കി. ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഡോ.എസ്. കിരണ്‍ എന്നിവര്‍ അനുഗമിച്ചിരുന്നു. യൂണിവേഴ്സിറ്റി ഫിനാന്‍സ് കണ്‍ട്രോളര്‍ ഡോ. സുമന്‍ കുമാര്‍ അക്കൗണ്ട്സ് ഓഫീസ് സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. 2023 ഒക്ടോബര്‍ 24 ന് ശാന്തിഗിരിയുടെ കേന്ദ്രാശ്രമമായ പോത്തന്‍കോട് ആശ്രമത്തില്‍ നടന്ന സന്ന്യാസ ദീക്ഷാ ചടങ്ങിലാണ് ജനനി ശാലിനി ജ്ഞാനതപസ്വിനി സന്ന്യാസം സ്വീകരിച്ചത്. ജനനിയ്ക്കൊപ്പം 21 പേര്‍കൂടി സന്ന്യാസം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 22 യുവതികള്‍ സന്ന്യാസത്തിന്റെ പാത തിരഞ്ഞെടുത്തത് അഭിനന്ദിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button