IndiaLatest

ജവാന്മാരുമായി പോയ ബസ് മറിഞ്ഞു; 38 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

“Manju”

ഗാന്ധിനഗര്‍: ജവാന്മാരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന സ്റ്റേറ്റ് റിസര്‍വ് പോലീസ് ഉദ്യോഗസ്ഥരില്‍ 38 ജവാന്മാര്‍ക്ക് പരിക്കേറ്റു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വെടിവെപ്പ് പരിശീലനം പൂര്‍ത്തിയാക്കി ജവാന്മാര്‍ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് സംവിധാനത്തില്‍ വന്ന തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button