KeralaLatestThiruvananthapuram

മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗിന് റെക്കോര്‍ഡ് വില്‍പ്പന

“Manju”

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

പുലര്‍ച്ചെ നാല് മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമ റിലീസിന് എത്തുന്നത്. കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 420 ഓളം ഫാന്‍സ് ഷോകളാണ് സംസ്ഥാനത്ത് മാത്രം തീരുമാനിച്ചിട്ടുള്ളത്. അതില്‍ 80 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തി ഫാന്‍സ്‌സ്‌ഷോ കൂട്ടിച്ചേര്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിലെ ഏറ്റവും മികച്ച സ്‌ക്രീനായ തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ ആദ്യ ദിനം 42 ഷോകളാണ് മരക്കാറിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ പ്രധാന തീയേറ്ററുകളിലെല്ലാം തന്നെ 24 മണിക്കൂര്‍ മാരത്തോണ്‍ ഷോകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്

Related Articles

Back to top button