IndiaLatest

ബാങ്ക് ജീവനക്കാരുടെ ശമ്പളം കൂടും

“Manju”

തൃശ്ശൂര്‍: അനുദിനം ശക്തിപ്രാപിക്കുന്ന ബാങ്കിങ് മേഖലയില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായി ശമ്പളവര്‍ധന വരും. ബാങ്ക് മാനേജുമെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (എ.ബി.എ.) ജീവനക്കാരുടെ സംഘടനയും തമ്മിലുള്ള 12-ാമത് ഉഭയകക്ഷി ചര്‍ച്ചയില്‍ ഐ.ബി.എ.യുെട പ്രാരംഭവാഗ്ദാനം 15 ശതമാനം വര്‍ധനയാണ്. മുന്‍ ചര്‍ച്ചയില്‍ ഇത് വെറും രണ്ടു ശതമാനമായിരുന്നു.

ഏഴു വര്‍ഷത്തിനിടെ ഇടപാടുകളില്‍ 33 ശതമാനമാണ് വളര്‍ച്ച. 2017-ല്‍ രാജ്യത്ത് ബാങ്ക് ഇടപാട് 136 ലക്ഷം കോടി ആയിരുന്നത് 2023-ല്‍ 204 ലക്ഷം കോടിയായി. ഇടപാടും ലാഭവും വര്‍ധിക്കുകയും കിട്ടാക്കടവും കിട്ടാക്കടത്തിനായുള്ള കരുതല്‍നിധിയും കുറയുകയുമാണ് ഏഴു വര്‍ഷത്തിനിടെ ഉണ്ടായത്. ഇടപാട് കൂടിയതും ജീവനക്കാര്‍ കുറഞ്ഞതും ജോലിഭാരം വര്‍ധിപ്പിച്ചെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരമായി പുതിയവരെ നിയമിക്കുന്നുണ്ടെന്നാണ് ഐ.ബി.എ. പറയുന്നത്.

Related Articles

Back to top button