Latest

പ്രതിരോധ ശക്തി കൂട്ടാൻ കഴിക്കാം ചിറ്റമൃത്

“Manju”

കൊറോണ വൈറസ് പടർന്നുപിടിച്ച ഈ സമയത്ത് പ്രതിരോധ ശക്തി മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് കൊറോണയ്ക്കെതിരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോൾ, അമുക്കുരം (aswagandha), ചിറ്റമൃത്, ച്യവനപ്രാശം തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നു. ഇത് കോവിഡിനെതിരെ പ്രതിരോധശക്തിയേകും.

ചിറ്റമൃത് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള സസ്യമാണ്. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതു കൂടാതെ പ്രമേഹരോഗികൾക്കും ഇത് പ്രയോജനകരമാണ്. കയ്പ്പു രുചിയുള്ള ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ചിറ്റമൃത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കി രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു.

ആരോഗ്യമുള്ളവരിൽ, തികച്ചും പ്രകൃതിദത്തമായ ചിറ്റമൃത് ഒരു പാർശ്വഫലങ്ങളും ഉണ്ടാക്കില്ല. എന്നാൽ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉള്ളവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ വൈദ്യനിർദേശപ്രകാരം മാത്രമേ ഇത് കഴിക്കാവൂ. പ്രമേഹത്തിന് മരുന്നു കഴിക്കുന്നവർ വൈദ്യനിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും ഇതുപോലെ, ചിറ്റമൃത് ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടണം.

Related Articles

Back to top button