IndiaLatest

രാജ്യത്തെ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ 9 പേർ

“Manju”

ശ്രീജ.എസ്

ദില്ലി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് പുതിയതായി ഒമ്പത് പേര്‍. ഇന്നലെയാണ് ഫോര്‍ബ്സ് പുതിയ നൂറ് അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. തുടര്‍ച്ചയായ 13 വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്. 88.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 25.2 ബില്യണ്‍ ഡോളര്‍ ആസ്തി. ശിവ് നഡാര്‍ മൂന്ന് സ്ഥാനം ആസ്തി 20.4 ബില്യണ്‍ ഡോളർ

പുതിയതായി പട്ടികയില്‍ ഇടം പിടിച്ചവരില്‍ ഇന്‍ഫോ എഡ്ജ് ഇന്ത്യ സഹ സ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദ്നി, സെറോദ ബ്രോകിങ് സ്ഥാപകരും സഹോദരങ്ങളുമായ നിതിന്‍ കാമത്ത്, നിഖില്‍ കാമത്ത്, വിനാതി ഓര്‍ഗാനിക്സ് സ്ഥാപകന്‍ വിനോദ് സറഫ്, എസ്‌ആര്‍എഫ് തലവന്‍ അരുണ്‍ ഭരത് റാം, ആര്‍തി ഇന്റസ്ട്രീസിന്റെ ഉടമകളും സഹോദരങ്ങളുമായ ചന്ദ്രകാന്ത് ഗോഗ്രി, രാജേന്ദ്ര ഗോഗ്രി എന്നിവരാണ്.

ഇവര്‍ക്ക് പുറമെ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലാക്സോ ഫുട്വെയേര്‍സ് ഉടമകളായ രമേഷ് കുമാര്‍, മുകന്ദ് ലാല്‍ ദുവ, ഹാട്സണ്‍ ആഗ്രോ ഉടമ ആര്‍ജി ചന്ദ്രമോഹന്‍, ഐപിസിഎ ലബോറട്ടറീസിന്റെ പ്രേംചന്ദ്ര് ഗോധ, ജിആര്‍ടി ജ്വല്ലറി ശൃംഖലയുടെ ജി രാജേന്ദ്രന്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Related Articles

Back to top button