Kerala

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

“Manju”

കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ ചോദ്യം ചെയ്യും. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. നോട്ട് നിരോധന സമയത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്.

കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചത്. സംഭവത്തിൽ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിന് ശേഷമാകാം തങ്ങളുടെ അന്വേഷണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട്. എന്നാൽ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന്് നടപടി സ്വീകരിക്കുകയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമായതിനാൽ അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കുകയായിരുന്നു.

Related Articles

Back to top button