IndiaLatest

കോര്‍ബെവാക്‌സിന്റെ വില കുറച്ചു

“Manju”

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബയോളജിക്കല്‍ ഇ. ലിമിറ്റഡിന്റെ കൊവിഡ് വാക്‌സിന്റെ വില കുറച്ചു. തങ്ങളുടെ കൊവിഡ്-19 വാക്‌സിന്‍ കോര്‍ബെവാക്‌സിന്റെ വില ജിഎസ്‌ടി ഉള്‍പ്പെടെ ഒരു ഡോസിന് 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു.

സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോര്‍ബെവാക്സിന് ഇനി നികുതിയടക്കം 400 രൂപ കൊടുത്താല്‍ മതി. നേരത്തെ ഒരു ഡോസ് സ്വീകരിക്കാന്‍ 990 രൂപയാണ് നല്‍കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. 5-12 പ്രായക്കാര്‍ക്കും കോര്‍ബെവാക്സ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്.

Related Articles

Check Also
Close
Back to top button