KeralaLatest

അവധിദിവസവും സജീവമായി അന്താരാഷ്ട്രാ പുസ്തകോത്സവം

“Manju”

തിരുവനന്തപുരം : പൊതു അവധിയായ ഞായറാഴ്ച ദിവസവും തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടക്കുന്ന പുസ്തോകത്സവം സജീവം. കഴിഞ്ഞ ദിവസം വൈകുന്നേരം പുസ്തകോത്സവ വേദിയിലൂടെ ശാന്തിഗിരി സ്റ്റാളിലെത്തിയവരില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, സിനിമാ സംവിധായകന്‍ ശാന്തിവിള ദിനേശ്, മഹാരാജാ കളര്‍ലാബ് & ജൂവലറി രാജന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ മുതല്‍ എത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ശകരില്‍ പ്രമുഖരായ ടെലിവിഷന്‍ അവതാരകന്‍ കെ.വി.മധു, സി.പി.എം. ലീഡര്‍ അഡ്വ. അനല്‍കുമാര്‍, പരിധി പബ്ലിക്കേഷനിലെ എന്‍.രാജീവ് കുമാര്‍, പ്രേം നസീറിന്റെ സഹോദരന്‍ താജ് ബഷീര്‍, സിനിമാ സംവധായകന്‍ സുനില്‍കുമാര്‍, എഴുത്തുകാരി പ്രൊഫ. ജയലക്ഷ്മി, തനിമ ഷാജി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി എന്നിവര്‍ ഉള്‍പ്പെടുന്നു. സെക്രട്ടറിയേറ്റും പുസ്തക സ്റ്റാളും ഈ ദിവസങ്ങളില്‍ സന്ദര്‍ശനം സൗജന്യമായതിനാല്‍ സന്ദര്‍ശകര്‍ക്ക് പുസ്തകമേള ആസ്വദിക്കാവുന്നതാണ്.

Related Articles

Back to top button