IndiaLatest

രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം

“Manju”

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലെ രണ്ട് സീറ്റിലും ബി.ജെ.പിക്ക്‌  എതിരില്ലാത്ത വിജയം

ശ്രീജ.എസ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയം കൊയ്ത് ബി.ജെ.പി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്റെ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായി. ബി.ജെ.പി സ്ഥാനാര്‍ഥികളായ റാംഭായി മൊക്കാറിയ, ദിനേഷ്‌ചന്ദ് അനാവാദിയ എന്നിവരാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കോണ്‍ഗ്രസ് എം.പി അഹമ്മദ് പട്ടേല്‍, ബി.ജെ.പി എം.പി അഭയ് ഗണപത്രേ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അംഗബലം കുറവായതിനാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കോണ്‍ഗ്രസ്. അതെ സമയം , 1993 മുതല്‍ അഹമ്മദ് പട്ടേലിന്റെ കൈവശമായിരുന്ന സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വാക്കുതര്‍ക്കം ഉയരുന്നുണ്ട് .

Related Articles

Back to top button