International

ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടി ചൈന

“Manju”

വാഷിംഗ്ടൺ: ചൈന വൻതോതിൽ ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതായി അമേരിക്ക. വാഷിംഗ്ടൺ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ കൈവിട്ട കളിയിൽ ആശങ്ക രേഖപ്പെടുത്തിയത്.

ചൈനയിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും സുഖകരമല്ല. ചൈന അതിവേഗ ത്തിലും കൂടുതൽ എണ്ണത്തിലും ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുകയാണ്. ആഗോളതലത്തിൽ ഒരു രാജ്യത്തിൽ നിന്നും പ്രതീക്ഷിക്കുന്നതിലും ഗുരുതരമായ അവസ്ഥയാണിത്. ചൈനയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രഹസ്യവിവരങ്ങളാണ് പുറത്തുവരുന്നത്. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്നും പ്രൈസ് പറഞ്ഞു.

ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ നൂറുകണക്കിന് മിസൈലുകൾ വിന്യാസിച്ചതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ അമേരി ക്കയുടെ ആണവ നിർവ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാർട്ടിൻ സെന്ററാണ് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ചൈനയുടെ സൈനിക തയ്യാറെടുപ്പുകൾ കണ്ടെത്തിയത്. ചൈനയുടെ ആയുധ ശേഖരത്തിലെ അത്യാധുനികവും ചരിത്രനേട്ടവുമായിട്ടാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവരുടെ കണക്കുകൂട്ടൽ പ്രകാരം 250 ആണവ മിസൈലുകൾ 350 ആക്കി ചൈന വർദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരി ക്കുന്നത്.

Related Articles

Back to top button