InternationalLatest

സൊമാലിയയില്‍ സൈനികത്താവളത്തില്‍ കാര്‍ബോംബ് സ്ഫോടനം

“Manju”

ശ്രീജ.എസ്

സൊമാലിയയുടെ തലസ്ഥാനനഗരമായ മൊഗാദിഷുവിലെ സൈനികത്താവളത്തില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

ഇന്നലെയാണ് സംഭവമുണ്ടായത് . അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള തീവ്രവാദഗ്രൂപ്പായ അല്‍ ഷബാബാണ് ആക്രമണം നടത്തിയത് . മൊഗാദിഷു നഗരത്തിലെ സൈനികകേന്ദ്രങ്ങളെ തുടര്‍ച്ചയായി ആക്രമിക്കുകയും തെക്കന്‍, മദ്ധ്യ സൊമാലിയയുടെ ഒരുവലിയ പ്രദേശം നിയന്ത്രിക്കുകയും ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പാണ് അല്‍ ഷബാബ്.

Related Articles

Back to top button