IndiaLatest

വായു മലിനീകരണം ; ഡല്‍ഹിയിലെ നിയന്ത്രണങ്ങൾ ശക്തമാക്കി

“Manju”

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി. അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന ട്രക്കുകള്‍ ഒഴികെ ബാക്കി ഉള്ളവയുടെ ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഗ്രേറ്റര്‍ നോയിഡ,ഗാസിയാബാദ് ,ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്.

വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും 612 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി. ‘ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button