KeralaLatest

നവംബര്‍ 9 മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ 18-ാം അനുസ്മരണ ദിനം

“Manju”

കോട്ടയം : സാധാരണക്കാരനായി ജനിച്ച് കഠിനാദ്ധ്വാനം കൊണ്ട് ഇന്ത്യയുടെ പ്രഥമ പൗരനും വിശ്വപൗരനും വരെ ആയിത്തീര്‍ന്ന കേരളത്തിന്റെ സ്വന്തം ഡോ.കെ.ആര്‍. നാരായണന്റെ18-ാം അനുസ്മരണ ദിനം നവംബര്‍ 9 ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് നടത്തുന്നു. രാവിലെ 9 ന് കെ.ആര്‍. നാരായണന്റെ കുടുംബവീടായിരുന്ന‍ കോട്ടയം ഉഴവൂരിലെ നവജ്യോതി ശ്രീകരുണാകരഗുരു റിസര്‍ച്ച് സെന്ററില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വ്വഹിക്കും. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചന്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തിന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.. അദ്ധ്യക്ഷനായിരിക്കും. ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ(സിറ്റി) ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമാകും. കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. രാമചന്ദ്രന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസ് തൊട്ടിയില്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്‍സി അനില്‍ പട്ടാശ്രില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ന്യൂജെന്റ് ജോസഫ്, ആരോഗ്യക്ഷേമ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണീസ് സ്റ്റീഫന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജസീന്ത പൈലി, സുരേഷ് വി.റ്റി., സിറിയക് കല്ലടയില്‍, ഏലിയാമ്മ കുരുവിള, മേരി സജി, ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍ എന്നിവരും, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനൂപ് റ്റി.., കോണ്‍ഗ്രസ് ഉഴവൂര്‍ മണ്ഡലം പ്രസിഡന്റ് പ്രകാശ് വടക്കേല്‍, സി.പി.. ലോക്കല്‍ സെക്രട്ടറി സ്റ്റീഫന്‍ ചെട്ടിക്കല്‍, കേരള കോണ്‍ഗ്രസ് (എം) ഉഴവൂര്‍ മണ്ഡലം പ്രസിഡന്‍റ് ജോസ് കുര്യന്‍ തൊട്ടിയില്‍, കേരള കോണ്‍ഗ്രസ് ഉഴവൂര്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍‍ ലൂക്കോസ് ഒറ്റത്തങ്ങാടിയില്‍, ബി.ജെ.പി. ഉഴവൂര്‍ മണ്ഡലം പ്രസിഡന്റ് മോഹനന്‍ ആലകളരിയില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര്‍ പ്രതിനിധി സന്തോഷ് കുമാര്‍ ജി എന്നിവര്‍ സംസാരിക്കും. ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ ഉഴവൂര്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.എന്‍.ജയന്‍ നന്ദി രേഖപ്പെടുത്തും.

Related Articles

Back to top button