ബിന്ദുലാല്‍ ശാന്തിഗിരി ന്യൂസ്, തൃശ്ശൂര്‍
കൊടുങ്ങല്ലൂർ നഗരസഭയിലെ ആറ് കേന്ദ്രങ്ങളിലായി ഹെൽത്ത് സബ് സെന്ററുകൾ ആരംഭിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിന്റെ തീരുമാനം. നാരായണമംഗലം പതിനൊന്നാം വാർഡ്, ചാപ്പാറ, തൈവെപ്പ്, വയലാർ, ആലേച്ചുപറമ്പ്, പറപ്പുള്ളി ബസാർ എന്നീ വാർഡുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. വാർഡുകളിലെ അങ്കണവാടികളോട് ചേർന്നാകും ഇവയുടെ പ്രവർത്തനം. ഇവിടങ്ങളിലേക്ക് ഓരോ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ വീതം നിയമിച്ചു. ജൂൺ മാസത്തിൽ താലൂക്ക് ആശുപത്രിയുടെ ഒരു സബ് സെന്റർ പുല്ലൂറ്റ് പത്താം വാർഡിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പ്, രക്തസമ്മർദ്ദ പരിശോധന, ഗർഭിണികൾക്കും ജീവിതശൈലി രോഗങ്ങൾക്കുള്ള ക്ലിനിക്കുകൾ, വയോജനങ്ങൾക്കുള്ള പരിശോധനകൾ എന്നിവയ്ക്കാണ് സബ് സെന്ററുകളിൽ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്.