IndiaLatest

മരുന്നുകളുടെ അടിയന്തര ഉപയോഗം; ഇന്ത്യയുടെ കോര്‍ബെവാക്സ് വാക്സിനും

“Manju”

ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റ് ഇടം നേടി ഇന്ത്യ വികസിപ്പിച്ചെടുത്ത കോര്‍ബെവാക്സ് വാക്സിൻ. കോവിഡ്-19-ന് പ്രതിരോധം സൃഷ്ടിക്കുന്നതിനായാണ് ഇന്ത്യ കോര്‍ബെവാക്സ് വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബയോളജിക്കല്‍ ഇ-ലിമിറ്റഡാണ് കോര്‍ബെവാക്സ് വാക്സിൻ ഉല്‍പ്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതില്‍ ബയോളജിക്കല്‍ ഇ-ലിമിറ്റഡ് സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

2021 ഡിസംബര്‍ മാസം മുതലാണ് മുതിര്‍ന്നവര്‍ക്കും കൗമാരപ്രായക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി കോര്‍ബെവാക്സ് വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ നല്‍കിയത്. ഇതിന് പുറമേ, 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ഹെറ്ററോളജിക്കല്‍ കോവിഡ്-19 ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനുള്ള അനുമതിയും കോര്‍ബെവാക്സ് വാക്സിനിന് ലഭിച്ചിട്ടുണ്ട്. 2022 ജൂണ്‍ മാസമാണ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത്.

Related Articles

Back to top button