KeralaLatest

കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും

“Manju”

പാലക്കാട് ;കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും. നാല് അഗ്രഹാരക്ഷേത്രങ്ങളിലേയും ചെറിയ രഥങ്ങള്‍ രഥ പ്രയാണത്തിന്റെ മൂന്നാം ദിവസവും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തും. ഇത്തവണ ദേവരഥസംഗമം ഇല്ല. ഗ്രാമവാസികളല്ലാത്തവര്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ 100 പേര്‍ക്ക് ക്ഷേത്രത്തിനകത്തും പുറത്ത് 200 പേര്‍ക്കും പങ്കെടുക്കാനാണ് അനുമതിയുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണ രഥപ്രയാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളോടെ രഥോത്സവം നടത്തിയത്.

Related Articles

Back to top button