KasaragodKeralaLatest

രാവണീശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ റേഡിയോ കേൾക്കൂ….. മറ്റൊരു മാതൃക.

“Manju”

 

രാവണീശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ റേഡിയോ

കൊവിഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും എതിരെയുള്ള വാക്സി നായാണ്, സ്കൂൾ റേഡിയോ ,ആസ്വാദക വൃന്ദം കാണുന്നത്. ഏവരും പ്രത്യാശയോടെ കാത്തിരിക്കുന്ന കോവിഡാനന്തര അദ്ധ്യയന കാലത്തേക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് സ്കൂളിലെ ദ്വൈവാര ഓൺലൈൻ റേഡിയോ പ്രക്ഷേപണം. രാവണേശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപിക ദീപാരാജീവൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച സ്കൂൾ റേഡിയോ നാട്ടിലാകെ ജനസമ്മതിയാർജിച്ചു കൊണ്ടിരിക്കുകയാണ് ,വിദേശത്തുള്ള അഭ്യുദയകാംക്ഷികളുടെയും ,പൂർവ്വ വിദ്യാർത്ഥികളുടെയും അഭിനന്ദന പ്രവാഹങ്ങൾ സ്കൂൾ റേഡിയോയ്ക്ക് പ്രചോദനമായി ക്കൊണ്ടിരിക്കുന്നു .ഈ കൊവിഡ് കാലത്ത്, വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാപരവും വൈജ്ഞാനികവുമായ കഴിവ് തെളിയിക്കാനുള്ള വേദിയായിക്കൊണ്ടിരിക്കുകയാണ് സ്കൂൾ റേഡിയോ .ഇതിനകം 2 എപ്പിസോഡ് പിന്നിട്ട ഓൺലൈൻ റേഡിയോയിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പു മന്ത്രി.ഇ.ചന്ദ്രശേഖരൻ ,എഴുത്തുകാരനും അധ്യാപകനുമായ അജേഷ് കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളായി എത്തി. വരും എപ്പിസോഡുകളിലും സമൂഹത്തിലെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ സ്കൂൾ റേഡിയോയിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ ആലോചിക്കുന്നുണ്ട്.സ്കൂൾ എച്ച്.എം മോഹനൻ മാസ്റ്റർ ,പി.ടി.എ പ്രസിഡണ്ട് കെ.ശശി മറ്റ് അംഗങ്ങൾ ,സ്കൂളിലെ മറ്റ് അധ്യാപകർ സ്കൂൾ റേഡിയോയ്ക്ക് വേണ്ടുന്ന പിന്തുണയും സഹായവും നല്കി വരുന്നു.

അനൂപ് എം.സി

Related Articles

Back to top button