IndiaLatest

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു

“Manju”

ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏഴ് ദിവസമായി 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്‍ഡോറില്‍ നിന്ന് കൂടുതല്‍ യന്ത്രങ്ങള്‍ ഇന്ന് എത്തിച്ച്‌ ഡ്രില്ലിങ് പ്രവര്‍ത്തനം വേഗത്തിലാക്കാനാണ് ശ്രമം. 25 മീറ്ററാണ് യുഎസ് നിര്‍മിത യന്ത്രങ്ങളുപയോഗിച്ച്‌ ഇതുവരെ ഡ്രില്ല് ചെയ്തത്.

45 മീറ്ററോളം ഇനിയും ഡ്രില്ല് ചെയ്യാനുണ്ട്. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കുമെന്നാണ് സൂചന. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഡ്രില്ല് ചെയ്യുന്നതോടെ രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്റി മീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. അതേസമയം, ഇടയ്‌ക്ക് മണ്ണിടിയുന്നതും രക്ഷപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Related Articles

Back to top button