InternationalLatestSports

കോമണ്‍വെല്‍ത്ത്; ഇന്ത്യയ്‌ക്ക് നാല് മെഡല്‍

“Manju”

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഭാരോദ്വഹനത്തില്‍ ബന്ധ്യാറാണി ദേവി വെള്ളിമെഡല്‍ നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണി മത്സരിച്ചത്. ഇതില്‍ 202 കിലോ ഭാരം ഉയര്‍ത്തിയാണ് താരം വെള്ളിമെഡല്‍ സ്വന്തമാക്കിയത്. 203 കിലോ ഭാരം ഉയര്‍ത്തിയ നൈജീരിയയുടെ ആദിജത് അദനികെ ഒളരിനോയെയ്‌ക്കാണ് സ്വര്‍ണ മെഡല്‍. ക്ലീന്‍ ആന്‍ ജെര്‍ക്കില്‍ ബിന്ധ്യാറാണി 116 കിലോയും, സ്‌നാച്ചില്‍ 86 കിലോയും ഭാരം ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 114 കിലോ ഭാരം ഉയര്‍ത്തുന്നതില്‍ ബിന്ധ്യാറാണി പരാജയപ്പെട്ടിരുന്നു.
ഭാരോദ്വഹനത്തില്‍ സാങ്കേത് മഹാദേവ് സര്‍ഗാര്‍ ആണ് രാജ്യത്തിന് ആദ്യ മെഡല്‍ നേടി തന്നത്. 55 കിലോ പുരുഷ വിഭാഗത്തില്‍ വെള്ളി മെഡലാണ് സാങ്കേത് സ്വന്തമാക്കിയത്. പിന്നാലെ 61 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ ഗുരുരാജ് പൂജാരിയാണ് ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍ നേടിക്കൊടുത്തത്. മീരാബായ് ചാനുവിലൂടെ ഇന്ത്യയിലേക്ക് ആദ്യ സ്വര്‍ണം എത്തി. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായ് സ്വര്‍ണമണിഞ്ഞത്.

Related Articles

Check Also
Close
Back to top button