KeralaLatest

അനുമോദിച്ചു

“Manju”

കോന്നി (പത്തനംതിട്ട) : കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ( 2021-22, 2022-23) എസ്. എസ്. എല്‍‍.സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാന്തിഗിരി ശാന്തിമഹിമ, ഗുരുമഹിമ പ്രവർത്തകരെ ആദരിച്ചു. ശാന്തിഗിരി ആശ്രമം പത്തനംതിട്ട ഏരിയ ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജയികളെ അനുമോദിക്കുകയും മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച് ഇൻ ചാർജ് സ്വാമി പ്രകാശരൂപ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. പ്രസ്‌തുത ചടങ്ങിൽ ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡിവിഷനുകളിലെ എല്ലാ ചുമതലക്കാരും പങ്കെടുത്തു.

Related Articles

Back to top button