IndiaLatest

പ്രതിഷ്ഠാസമർപ്പണം;  മനംനിറഞ്ഞ് പ്രകൃതി

“Manju”

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമം സാകേതിൽ ഇന്ന് ഗുരുവിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിൽ മനം നിറഞ്ഞ് പ്രകൃതി.  കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൽ തണുപ്പ് കുറവാണ് ഇന്ന് (19-11-2023 ന് അനുഭവപ്പെട്ടത്.  സ്വറ്ററും ഷാളും പുതച്ച് കാണപ്പെട്ടവരെല്ലാവരും സ്വതന്ത്രരായി കാണപ്പെട്ടു. തൂവെള്ള വസ്ത്രധാരികൾ തിരമാലകൾപോലെ അലയൊലിയുതിർത്ത് മന്ദം മന്ദം ഭക്തിയിലൊഴുകി.

ഭക്തിനിർഭരമായി പ്രാർത്ഥനാലയത്തിലും ധ്യാനമഠത്തിലും ചടങ്ങുകളിൽ സന്ദർശകരും ഭക്തരും പങ്കെടുത്തു. പുതിയതായി നിരവധി പേരാണ് ചടങ്ങുകളിൽ സംബന്ധിക്കാനായി എത്തിയത്.  ധ്യാനമഠത്തിൽ ഗുരുവിന് ദർശിച്ച് നിരവധിപേരാണ് സായൂജ്യമടഞ്ഞത്.

ഗുരുവിന്റെ ഛായാചിത്രം വരച്ച ജോസഫ് പാലയ്ക്കൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയ്ക്കൊപ്പം

മഹാഗുരുവിനെ നേരിക്കണ്ട അനുഭൂതിയാൽ  തനുവും മനവും കുളിർന്ന് ഭക്തർ  മീറ്റിംഗ് ഹാളിലേക്ക് വന്നുകൊണ്ടിരുന്നു.

ഭക്തർ കർമ്മരംഗങ്ങളിൽ മനംനിറഞ്ഞ് നിൽക്കുന്ന കാഴ്ച എല്ലായിടവും കാണാൻ കഴിഞ്ഞു

Related Articles

Back to top button