InternationalLatest

പിങ്ക് ബോള്‍ ടെസ്റ്റിന് അഹമ്മദാബാദ് വേദിയാകും

“Manju”

ശ്രീജ.എസ്

ഇന്ത്യയില്‍ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു. ഇംഗ്ലണ്ടിന് എതിരായ ഹൈദരാബാദ് ടെസ്റ്റ് രാത്രിയും പകലുമായി നടത്തുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ജനുവരിയിലാണ് ഇംഗ്ലണ്ട് സംഘം പരമ്പരക്കായി ഇന്ത്യയിലേക്ക് വരുന്നത്.

അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. അതില്‍ അഹമ്മദാബാദ് വേദിയാവുന്ന ടെസ്റ്റ് രാത്രിയും പകലുമായിട്ടാവും നടത്തുക, സിപിഎം എംഎല്‍എ അശോക് ഭട്ടാചാര്യയുടെ ബുക്ക് പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ഗാംഗുലി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിന്റെ വേദി യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐയുടെ നീക്കം

Related Articles

Back to top button