ബാലുശ്ശേരി : പോസ്റ്റ് ഓഫീസിന് സമീപം കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെയായിരുന്നു സംഭവം നടന്നത്. കാറിടിച്ചതിനെ തുടർന്ന് ഒരു സ്കൂട്ടറും തകർന്നിട്ടുണ്ട്താ. മരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ മറികടക്കാൻ ശ്രമിച്ചപ്പോൾ റോഡരികിലെ മെറ്റൽ കുമ്പാരത്തിൽ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച ശേഷം തൊട്ടടുത്ത കടയുടെ ഷട്ടറുകളും തകർത്തു. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Related Articles
പത്തനംതിട്ട : കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു
August 1, 2022 2:09 PM
Check Also
Close
-
ചെന്നിത്തല, ദുബായ് വഴി ഡൽഹിയിൽ എത്തിയ ചിത്രംFebruary 5, 2021 1:55 PM