
കൊച്ചി:ഹൈക്കോടതി അഭിഭാഷകൻ ഐ. ദിനേശ് മേനോൻ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുള്ളയാളാണ് അദ്ദേഹം.
വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘വിടപറയും മുമ്പേ’, ‘എയർഹോസ്റ്റസ്’, ‘ശേഷം കാഴ്ചയിൽ’ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു.