IndiaLatest

ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ 7ന് തുടക്കം

“Manju”

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് തുടങ്ങും. ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പദയാത്രക്ക് പദ്ധതിയിട്ടത്. പാര്‍ട്ടി പുനരുജ്ജീവനത്തിന് ഭാരതപര്യടനം കൂടിയേ തീരൂവെന്ന് ചിന്തന്‍ ശിബിരത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. യാത്രയില്‍ പ്രധാന നേതാക്കള്‍ അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.

Related Articles

Back to top button