InternationalLatest

പൊതുമേഖലയില്‍ 2022 മുതല്‍ സ്വദേശികള്‍ മാത്രം : കുവൈത്ത്

“Manju”

കുവൈത്ത് സിറ്റി : കുവൈത്തില്‍ പൊതുമേഖലയിലെ സ്വദേശിവത്കരണം 2022നകം പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം ‌നല്‍കി സിവില്‍ സര്‍വീസ് കമ്മിഷന്‍. മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലികളില്‍നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ പൂര്‍ണമായി നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് ആരംഭിച്ചത്. പദ്ധതി 5 വര്‍ഷത്തിനകം ‌പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

കാലപരിധി 2022 തുടക്കത്തോടെ അവസാനിക്കുമെന്നതിനാല്‍ തീരുമാനം പൂര്‍ത്തീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്വദേശിവത്കരണ ‌പദ്ധതിക്ക് തുടക്കമിട്ടത്.

അതേസമയം, വിദേശികളായ ചിലരുടെ സേവനം തുടരുന്നതിന് അനുമതി തേടി ചില സ്ഥാപനങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇളവില്ലെന്നും 2022 നകം പദ്ധതി പൂര്‍ത്തിയാക്കണമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു.

Related Articles

Back to top button