KeralaLatest

ഇടുക്കി ജില്ലയിൽ നിലവിൽ ഹോട്ട് സ്പോട്ടുകൾ ഇല്ല

“Manju”

 

ഇടുക്കി: ഇടുക്കി ജില്ലയിൽ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപെടുത്തിയിരുന്ന ഏലപ്പാറ, ശാന്തൻപാറ, വണ്ടൻമേട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയാതായി ജില്ലാ ഭരണ കൂടം അറിയിച്ചു. നിലവിൽ ഇടുക്കി ജില്ലയിൽ ഹോട്ട് സ്പോട്ടുകൾ ഇല്ല. എന്നാൽ, ജില്ലയിൽ ഓറഞ്ച് സോൺ നിയന്ത്രണങ്ങൾ തുടരുന്നതാണെന്നും ജില്ലാ ഭരണ കൂടം വ്യക്തമാക്കി.

അതേസമയം, ഇടുക്കിയിൽ ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച പുറ്റടിയിലെ ബേക്കറി ഉടമയുടെ വിപുലമായ സമ്പർക്ക വിശദാംശങ്ങൾ കണ്ടെത്തുക ആരോഗ്യ വകുപ്പിന് വൻ വെല്ലുവിളിയായിരിക്കുകയാണ്. ഇന്നലെയും ഇദ്ദേഹം പുറ്റടിയിലെ മന്നാ ബേക്കറി തുറന്നിരുന്നു. തമിഴ് നാട്ടിൽ നിന്ന് വന്ന ലോറി ഡ്രൈവറിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related Articles

Back to top button