LatestThiruvananthapuram

ആശ്രമം ഗോശാലയിലേക്ക് ‘ഗോപരിപാലനം’ ഭാഗമായി കാലിത്തീറ്റ കൈമാറി

“Manju”

ശാന്തിഗിരി:  ആശ്രമം ഗോശാലയിലേക്ക് ‘ഗോപരിപാലനം’ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ കൈമാറി.  ഗോദാനവും പുണ്യകർമ്മമായാണ്ഭാരതീയ പൈതൃകത്തില്‍ കാണുന്നത്. ജ്യോതിപുരം യൂണിറ്റിൽ സ്നേഹം വീട്ടിൽ പ്രതാപ് സിംഗ് എസ്സും കുടുംബവും ആശ്രമം ഗോക്കള്‍ക്ക് കാലിത്തീറ്റ കൈമാറി.

വേനൽ കടുത്തതോടെ പുല്ലിന്റെ ലഭ്യത കുറയുകയും വൈക്കോലിന്റെയും കാലിത്തീറ്റയുടെയും വില ഗണ്യമായിവർധിക്കുകയും ചെയ്തത് ക്ഷീര കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ആശ്രമ ഗോശാലയും ഈ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം സൽക്കർമ്മങ്ങൾ ഒരു ആശ്വാസമാണെന്നും തുടര്‍ന്നും ഇത്തരം കര്‍മ്മങ്ങളില്‍ ആത്മബന്ധുക്കള്‍ക്ക് ഭാഗഭാക്കാകാവുന്നതാണെന്നും ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഗ്രിക്കള്‍ച്ചര്‍ അറിയിച്ചു.

Related Articles

Back to top button