IndiaLatest

ജമ്മുവില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

“Manju”

ജമ്മുവിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം.വി.പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്. ധര്‍മശാലിലെ ബാജി മാല്‍ കാട്ടില്‍ ഒളിച്ച 2 ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. സൈനിക നടപടി തുടരുകയാണ്. ഭീകരസംഘം വിദേശികളാണെന്നാണ് സൂചന. അവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു മേജര്‍ അടക്കം 2 പേര്‍ക്കു ഗുരുതമായി പരുക്കേറ്റു.

പരുക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. സേനാസംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ബുധനാഴ്ച രാവിലെ ഏറ്റുമുട്ടല്‍ തുടങ്ങി. സംഘത്തിലെ മറ്റ് ഭീകരരെ കണ്ടെത്താന്‍ വനമേഖല കേന്ദ്രികരിച്ച്‌ തിരച്ചില്‍ നടത്തുകയാണെന്ന് സൈന്യം പറഞ്ഞു

Related Articles

Back to top button