InternationalLatest

തലകുത്തി നിന്ന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി 75കാരന്‍

“Manju”

കാനഡയില്‍ നിന്നുള്ള 75കാരനായ ടാനിയോ ഹെലോ ആണ് ശീര്‍ഷാസനത്തിലൂടെ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഹെഡ്സ്റ്റാന്റ് എന്ന പേരിലാണ് ഗിന്നസ് ബുക്കില്‍ ഈ നേട്ടം കുറിക്കപ്പെട്ടത്. ഹെഡ്‌സ്റ്റാന്റ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡ് ആണ് ടാനിയോ സ്വന്തമാക്കിയിരിക്കുന്നത്.

തലകുത്തി നിന്ന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ അപ്പൂപ്പനാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കാരണം 60 വയസ്സിന് മുകളിലുള്ള ഒരാള്‍ക്ക് ഹെഡ്‌സ്റ്റാന്റ് ചെയ്യുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. തലകുത്തി നില്‍ക്കുന്നത് കൊണ്ട് തലയ്‌ക്കോ കഴുത്തിനോ ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്താണ് 75 വയസ്സുള്ള ടാനിയോ ഈ അഭ്യാസപ്രകടനം അനായാസമായി ചെയ്തത്.

Related Articles

Back to top button