IndiaLatest

ഇന്റലിജന്‍സ് ബ്യൂറോയില്‍ നിരവധി ഒഴിവുകള്‍

“Manju”

ഡല്‍ഹി: ഇന്റലിജൻസ് ബ്യൂറോയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസര്‍ ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഇന്റലിജൻസ് ബ്യൂറോ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 995 തസ്തികകാളിലാണ് ഒഴിവുകള്‍ ഉള്ളത്. നവംബര്‍ 25ന് അപേക്ഷാ പ്രക്രിയ ആരംഭിക്കും. 2023 ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷിക്കാന്‍ സാധിക്കും. വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസ്‌പേപ്പര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകര്‍ 18നും 27നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷാ ഫീസ് 450 രൂപയാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആവശ്യമാണ്. എഴുത്തുപരീക്ഷയും തുടര്‍ന്ന് അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം. എഴുത്തുപരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും. അടിസ്ഥാന ശമ്പളം 44900 രൂപയായിരിക്കും. പരമാവധി പ്രതിമാസ ശമ്ബളം 142400 രൂപവരെ. കൂടാതെ ഡിഎ, പ്രത്യേക സുരക്ഷാ അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ടിഎ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

 

 

 

Related Articles

Back to top button