KeralaLatest

കൊച്ചിയിൽ ‘ആയ്‌ക്കർ ഭവൻ’; നിർമ്മല സീതാരാമൻ ഇന്ന് നാടിന് സമർപ്പിക്കും

“Manju”

കൊച്ചി: ആദായനികുതി വകുപ്പിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിർവഹിക്കും. ഇന്ന് വൈകുന്നേരം നാലിനാകും കേന്ദ്രധനമന്ത്രി നേരിട്ടെത്തി ‘ആയ്‌ക്കർ ഭവൻ’ എന്ന പേരിലുള്ള പുതിയ കെട്ടിടം നാടിന് സമർപ്പിക്കുക.

കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സിബിഡിറ്റി ചെയർമാൻ നിതിൻ ഗുപ്ത, സിബിഡിറ്റി അംഗം സഞ്ജയ് കുമാർ വർമ, കേരളത്തിലെ ഇൻകം ടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ സുനിൽ മാത്തൂർ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ കേന്ദ്ര ധനമന്ത്രി ‘ടാക്‌സ് ഡിഡക്‌ടേഴ്‌സ് ഗൈഡ് 2023’ പുറത്തിറക്കും. ഇത് ടിഡിഎസ് വ്യവസ്ഥകളുടെ മലയാളത്തിലുള്ള ഒരു സംഗ്രഹമാണ്. ഇത് നികുതി ദായകർക്ക് ടിഡിഎസ് വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും അത്തരം വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും. ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി ചന്ദ്രയാൻ മാതൃകകൾ ഗവൺമെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വിതരണം ചെയ്യും.
കൊച്ചിയിൽ ‘ആയ്‌ക്കർ ഭവൻ’ എന്ന പേരിലുള്ള കെട്ടിടം 64 കോടി രൂപ പദ്ധതി ചെലവിൽ 8,227 ചതുരശ്ര മീറ്റർ ബിൽറ്റ്അപ് ഏരിയയും 4,469 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

Related Articles

Back to top button