Kerala

നവഒലി ജ്യോതിർദിനം ഭക്ഷണവിതരണത്തിനായി സഹായവുമായി മലപ്പുറം സ്വദേശി സുരേന്ദ്രൻ

“Manju”

 

മലപ്പുറം :‌ കോവിഡ് 19 ന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ മെയ് 06ബുധനാഴ്ച തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന നവഒലി ജ്യോതിർദിനം ആഘോഷങ്ങൾ മാറ്റി വയ്ക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി പോത്തന്‍കോട് കേന്ദ്രാശ്രമത്തിലും ജില്ലകളിലെ ആശ്രമബ്രാഞ്ചുകളിലും ചിലവാകുന്ന തുക കേരള സർക്കാറിന്റെ സാമൂഹിക അടുക്കള വഴി ഒരു ലക്ഷം പേർക്ക് അന്നദാനം നടത്തുന്നതിന് തീരുമാനിച്ചിരുന്നു.

ഇതിലേയ്ക്കായി മലപ്പുറം സ്വദേശിയും എൽഐസി തൃശ്ശൂർ കുന്നുകുളം ബ്രാഞ്ചിലെ ചീഫ് അഡ്വസൈറുമായ ശ്രീ. സുരേന്ദ്രൻ കെ. പി., മൂവായിരം പേർക്ക് അന്നദാനത്തിനായുള്ള തുക സംഭാവനയായി നൽകിയിരിക്കുന്നത്.

Related Articles

Back to top button