KeralaLatestThiruvananthapuram

അതിജീവനം പരിശീലനകേന്ദ്രം ഉദ്ഘാടനം

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ആരംഭിച്ച അതിജീവനം പരിശീലന കേന്ദ്രവും അർബുദരോഗികളുടെ പ്രതിമാസ ധനസഹായം നൽകുന്ന നെടുമങ്ങാടിൻ അഭയം എന്ന പദ്ധതിയുടെ ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 50 പേർക്ക് താമസിച്ചു പരിശീലനം നേടാൻ കഴിയുന്ന അധിജീവനം പരിശീലന കേന്ദ്രവും ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയും സംഭാവനകളും ചേർത്ത് നിർധനരായ 46 അർബുദ രോഗികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന നെടുമങ്ങാടിൻ അഭയം എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഡി കെ മുരളി എം എൽ എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ആസൂത്രണ ബോർഡ് അംഗം കെ ഹരിലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button