IndiaLatest

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ര്‍​നി​ര്‍​ണ​യി​ക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ര്‍​നി​ര്‍​ണ​യി​ക്കു​ന്ന കാ​ര്യം കേന്ദ്രത്തിന്റെ പ​രി​ഗ​ണ​ന​യി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാജ്യത്തെ വി​ദ്യാ​ഭ്യാ​സം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​തൃ​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്നതിന്റെയും ഭാ​ഗ​മാ​യാ​ണു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉ​യ​ര്‍​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീരുമാനം. നി​ല​വി​ല്‍ 18 വ​യ​സാ​ണു പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം.

സ്ത്രീ​ക​ളു​ടെ വി​വാ​ഹ​പ്രാ​യം പു​ന​ര്‍​നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് ഒ​രു സ​മി​തി രൂപീകരിച്ചിരുന്നു. സ​മി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തി​നു​ശേ​ഷം ഇത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അറിയിച്ചു. അതേസമയം, ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നും ഇ​ക്കാ​ര്യം നേ​ര​ത്തെ സൂ​ചി​പ്പി​ച്ചി​രു​ന്നു. ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ പ​ദ്ധ​തി വ​ഴി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണു സ​ര്‍​ക്കാ​ര്‍ തീരുമാനം.

Related Articles

Back to top button